താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ ചെമ്പ്രപറ്റയിൽ അക്രമിസംഘം ഹോട്ടൽ അടിച്ചു തകർത്തു. ഇതു സംബന്ധിച്ച് പരാതി നൽകാൻ താമരശ്ശേരിയിൽ എത്തിയപ്പോൾ സംഘം വീണ്ടും ഹോട്ടൽ ഉടമയുടെ കാർ അടച്ച് തകർത്തത്.
ചൊമ്പ്രപറ്റയിലെ ഗ്രാൻ്റ് ഫാമിലി
ഹോട്ടലാണ് ഇന്നലെ ഉച്ചക്ക് തകർത്തത്, ഹോട്ടലിൽ എത്തിയ 12 ഓളം ചേർന്നാണ് അടിച്ചു തകർത്തതെന്ന് ഉടമ പറഞ്ഞു.
ഹോട്ടലിൻ്റെ ചില്ലുകളും, ഫ്രിഡ്ജ്, പാത്രങ്ങൾ എന്നിവയും അടിച്ചു തകർത്ത ശേഷം ഭക്ഷണ സാധനങ്ങളും വലിച്ചെറിഞ്ഞു.
സംഭവം സംബന്ധിച്ച് പരാതി നൽകാനായി ഹോട്ടൽ ഉടമയും മകനും താമരശ്ശേരിയിൽ എത്തിയ അവസരത്തിൽ റോഡരികിലെ കെട്ടിടത്തിന് സമീപം നിർത്തിയ കാറിൻ്റെ പിൻഭാഗത്തെ ഗ്ലാസ് അക്രമി സംഘത്തിൽപ്പെട്ട രണ്ടു പേർ ചേർന്ന് തകർത്തതായും ഉടമ പറഞ്ഞു. ഹോട്ടൽ ഉടമയേയും, ഭാര്യയേയും, മകനെയും സംഘം മർദ്ദിച്ചതായും പരാതിയുണ്ട്.
സംഭത്തിന് കാരണമായി പറയുന്നത് ഇങ്ങനെയാണ്:
പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ ഉൾപ്പെട്ട ഒരു കുട്ടിയെ അക്രമിസംഘത്തിലെ ചിലർ മർദ്ദിക്കുന്നത് ഹോട്ടൽ ഉടമയുടെ ഭാര്യ കണ്ടിരുന്നു. ഇതു സംബന്ധിച്ച് അവർ പോലീസിന് സാക്ഷിമൊഴിയും നൽകിയിരുന്നു.
എന്നാൽ തങ്ങൾക്കെതിരെ സാക്ഷിമൊഴി നൽകരുതെന്ന് യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല , ഇതേ തുടർന്ന് ഇവർ പരസ്പരം വാക്കേറ്റമുണ്ടായി.ഇതിൻ്റെ തുടർച്ചയായാണ് ഹോട്ടൽ ആക്രമിച്ചെതെന്നാണ് ഹോട്ടൽ ഉടമ അബ്ദുറഹ്മാനും ഭാര്യയും പറയുന്നത്.
എന്നാൽ അർദ്ധ രാത്രി സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഹോട്ടൽ ഉടമയുടെ മകൻ അടക്കമുള്ള ഏതാനും പേരെ ഹോട്ടലിന് സമീപം കാണുകയും, അക്രമത്തിൽ പങ്കെടുത്തവരടക്കമുള്ള ഏതാനും പേർ ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇത് സംഘർഷത്തിൽ കലാശിക്കുകയും ഇതിനിടെ ചോദ്യം ചെയ്തവരുടെ കൂട്ടത്തിലുള്ള ഷാമിലിൻ്റെ കാറിൻ്റെ ചില്ല് ഹോട്ടൽ ഉടമയുടെ മകൻ തകർക്കുകയും ചെയ്തുവെന്നും, പിന്നീട് പ്രശ്നം പറഞ്ഞു തീർക്കാനായി സ്റ്റാലിൻ എന്ന യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അകത്ത് വെച്ച് മർദ്ദിച്ചതായും ഇതിൻ്റെ പ്രതികാരമായിട്ടാണ് തുടർന്നുള്ള സംഭവങ്ങൾ ഉണ്ടായെതെന്നുമാണ് പ്രതികളായവർ പറയുന്നത്.സംഭവ ശേഷം ഒളിവിൽ പോയ മൂന്നു പേരെ കാസർകോട് വെച്ച് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ആക്രമത്തിൽ പരുക്കേറ്റ ഹോട്ടൽ ഉടമ അബ്ദുറഹ്മാൻ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് റൈഹാനത്തിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് താമരശ്ശേരിയിൽ വെച്ച് കാർ തകർത്തത്.