താമരശ്ശേരി, ബാലുശ്ശേരി എന്നീ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾക്കനുസൃതമായി നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് സേവന ലഭ്യത ഉറപ്പു വരുത്തണമെന്ന് KGNA താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സനീഷ്.ടി. തോമസ് ( സംസ്ഥാന കമ്മിറ്റി അംഗം) ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ സജിത കെ.എസ് (ഏരിയ പ്രസിഡണ്ട്) അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പ്രജിത് ജില്ലാ റിപ്പോർട്ടും, രാകേന്ദു. ആർ ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ പുഷ്പലത (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) അഭിവാദ്യം അർപ്പിക്കുകയും ഏരിയ ട്രഷറർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
ഏരിയ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങിന് സജി ജോസഫ് (ഏരിയ ട്രഷറർ)നന്ദി പറഞ്ഞു.
പുതിയ ഏരിയ ഭാരവാഹികളായി താഴ
പറയുന്നവരെ തിരഞ്ഞെടുത്തു. ജസ്ന .സി.എം (പ്രസിഡണ്ട്), രാകേന്ദു .ആർ (സെക്രട്ടറി), സജി ജോസഫ് ട്രഷറർ)