താമരശേരി:
താമരശേരി താലൂക്ക് ആശുപത്രിയിൽ പൊളിച്ച് നീക്കിയകെട്ടിടം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ടും, ആശുപത്രിയെ തകർക്കാനുള്ള എംഎൽഎയുടെയും യുഡിഎഫിൻ്റയും നടപടിയിലും പ്രതിഷേധിച്ചും എൽഡിഎഫിൻ്റ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും നടത്തും.
ഒന്നാം പിണറായി സർക്കാറിന്റ കാലത്ത് താമരശേരി താലൂക്ക് ആശുപത്രിയ്‌ക്ക് ഉണ്ടായ വികസന പ്രവർത്തങ്ങൾ തകർക്കാനാണ് എംഎൽഎയും യുഡിഎഫും ശ്രമിക്കുന്നത്.
കാരാട്ട് റസാഖ് എംഎൽഎയായിരുന്ന കാലത്ത് ആശുപത്രിയുടെ വികസനത്തിന് വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ഓരോ മാസവും അവലോകന യോഗം വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ എം കെ മുനീർ വന്നതിന് ശേഷം യാതൊരു ഫണ്ടും ആശുപത്രിയ്ക്ക് അനുവദിച്ചിട്ടുമ്മില്ല അവലോകന യോഗവും വിളിച്ചിട്ടുമില്ല.
2017–18ൽ നബാർഡ് വഴി സർക്കാർ 13.70 കോടി ആശുപത്രിക്കായി അനുവദിച്ചിരുന്നെങ്കിലും
കെട്ടിടം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ വേഗത കാണിക്കാത്തതിനാൽ മൂന്നു കോടി പത്തു ലക്ഷം രൂപയുടെ കെട്ടിടം ആദ്യ റൗണ്ടിൽ ആരംഭിക്കുകയും ഒന്നാം ഘട്ടം കാരാട്ട് എംഎൽഎയായിരുന്ന സമയത്ത് പൂർത്തീകരിക്കുയും ചെയ്‌തതു. നബാർഡിന്റ രീതിയനുസരിച്ച് രണ്ടാം ഘട്ടത്തിനായുളള രേഖകകളും ആദ്യഘട്ടതിരിച്ചടവിന്റയും കാര്യങ്ങൾ നീക്കുന്നതിന് ആശുപത്രിയുടെ നടത്തിപ്പുകാരായ ബ്ലോക്ക് പഞ്ചായത്തിനും കാര്യങ്ങൾ ഏകോപിക്കുന്നതിൽ എംഎൽഎയും വീഴ്ച സംഭവിച്ചു. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ 10 കോടി രൂപ നഷ്ടപ്പെടുകയുമായിരുന്നു. സാദാരണകാർ ഏറെ ആശ്രയിച്ചിരുന്ന ഗൈനകോളജി വിഭാഗം കെട്ടിടം പൊളിച്ച് മാറ്റിയതല്ലാതെ ഒരു വികസന പ്രവർത്തനവും നടത്താൻ എംഎൽഎയ്ക്കും യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനോ, താമരശേരി പഞ്ചായത്തിനും സാധിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിലെ ചേരിപോര് മറച്ചുവെയ്ക്കാനാണ് യുഡിഎഫും എംഎൽഎയും സംസ്ഥാന സർക്കാറിനെ പഴിചാരുന്നത്.ഇതിനെതിരെ എൽഡിഎഫ്
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് താമരശേരിയിൽ ബഹുജന മാർച്ചും താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിൽ ധർണ്ണയും നടത്തും.സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, പിടിഎ റഹീം എംഎൽഎ തുടങ്ങി നിരവധി എൽഡിഎഫ് നേതാകൾ പങ്കെടുക്കും.