Trending

15 സാധനങ്ങൾ, ആറ് ലക്ഷത്തിലേറെ ഗുണഭോക്താക്കൾ; സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

ഇക്കുറി ഓണക്കാലത്ത് 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റാണ്‌ നൽകുന്നത്‌. 5,92,657 മഞ്ഞ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഇക്കുറി സൗജന്യ കിറ്റ്‌ നൽകും. നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. 10,634 കിറ്റുകളാണ് ഇതിനായി മാറ്റി വയ്ക്കുക.


പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റർ), തുവരപ്പരിപ്പ്‌ (250 ഗ്രാം), ചെറുപയർ പരിപ്പ്‌ (250ഗ്രാം), വൻപയർ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മിൽമ നെയ്യ്‌ (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്‌സ്‌ (200 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മുളക്‌ പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ്‌ (ഒരു കിലോ), തുണി സഞ്ചി എന്നിവ അടങ്ങിയതാണ്‌ ഓണക്കിറ്റ്‌.

Post a Comment

Previous Post Next Post