Trending

താമരശ്ശേരിയിൽ മയക്കുമരുന്ന് വേട്ട.55 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ പോലീസ് പിടിയിൽ.



താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി താമരശ്ശേരി അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്ത് താമരശ്ശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ്  55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി 10 മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻറിന് സമീപം വെച്ച് പോലീസ് പിടികൂടിയത്.  മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 57 Z 1457 ഐ 20 കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

അൽ ഷാജ്
നിരവധി മയക്കുമരുന്ന് കേസിൽ  പ്രതിയാണ്. ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. താമരശ്ശേരി ഇൻസ്പെപെക്ടർ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും, ഡി വൈ എസ് പിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവരരെ ഇന്ന്  താമരശ്ശേരി കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post