Trending

കുഴിയടക്കാൻ പാറപ്പൊടി; പൊടിപടമൂലം പൊറുതിമുട്ടി നാട്ടുകാർ.

താമരശ്ശേരി: സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂപപ്പെട്ട റോഡിലെ കൂറ്റൻ കുഴികൾ നികത്തുന്നതിനായി പാറപ്പൊടി നിറച്ചതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിപടലം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാരും, യാത്രക്കാരും.
കണ്ണിലേക്ക് പൊടിയടിച്ച് ബൈക്കുയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയുടെ കരാറുകാരായ ശ്രീന്യയാണ് ഈ ക്രൂരത കാണിച്ചത്.റോഡിൻ്റെ ചുമതലയുള്ള KSTP അധികൃതരോട് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടെങ്കിലും പരിഹാരം അകലെയാണ്.

Post a Comment

Previous Post Next Post