മലയോരമേഖലയിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്നും, ഇതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഹോസ്പിറ്റൽ മാനേജ്മൻ്റ് കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.നൂറ് കണക്കിന് ആളുകളാണ് ദിനേന ചികിത്സ തേടി ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ എത്തുന്നത്.തിരക്ക് കാരണം രോഗികളും,ഹോസ്പിറ്റൽ ജീവനക്കാരും തമ്മിൽ തർക്കൾ പതിവായിരിക്കുകയാണ്.ഹോസ്പിറ്റലിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ യോഗം വിലയിരുത്തി.ഹോസ്പിറ്റലിൻ്റെ സുഖമമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് സൂപ്രണ്ടിനോട് യോഗം ആവശ്യപ്പെട്ടു. ചില ജീവനക്കർ രോഗികളോടും, കൂടെ എത്തുന്നവരോടും കാണിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണമെന്നും, രോഗികളുടെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് സൗമ്യമായി പെരുമാറണമെന്നും എച്ച് എം സി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദനും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ശക്തമായ വിമർശനങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. ചില ആളുകളുടെ പെരുമാറ്റമാണ് ആശുപത്രിയുടെ സൽപരിന്
തന്നെ കളങ്കമാവുന്നത് എന്നാണ് പൊതുവികാരം. പ്രശ്നങ്ങൾക്ക് എല്ലാം അടിയന്തിര പരിഹാരം കാണാനും സൂപ്രണ്ടിനോട് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി.എം രാധാകൃഷ്ണൻ,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എകെ കൗസർ,സൂപ്രണ്ട് ഡോ: ഗോപാലകൃഷണൻ,ഹോസ്പിറ്റൽ മാനേജ്മൻ്റ് കമ്മറ്റി അംഗങ്ങളായ പി സി ഹബീബ്തമ്പി,ടി ആർ ഒ കുട്ടൻ,സോമൻ പിലാത്തോട്ടം,കണ്ടിയിൽ മുഹമ്മദ്ഹാജി,കാദർ ഹാജി,ഏപി മുസ്തഫ,ഹാരിസ് അമ്പായത്തോട്,പി സി അബ്ദുറഹീം,പി ഗിരീഷ്കുമാർ,സലീം പുല്ലടി,ജോൺസൺ ചക്കാട്ടിൽ എന്നിവർ സംസാരിച്ചു.