Trending

വാവാട് റൈഞ്ച് 'നേതൃസംഗമം' നാളെ

 താമരശ്ശേരി: 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത: നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ ഭാഗമായി വാവാട്റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന 'അസ്വിറാഥുൽ മുസ്തഖീം' നേതൃസംഗമം നാളെ ഞായർ രാവിലെ ഏഴ് മണിക്ക് ഈസ്റ്റ്കിഴക്കോത്ത് ( വരക്കൽമുല്ലക്കോയ തങ്ങൾ നഗറിൽ ) നടക്കും. ഡോ:സാലിം ഫൈസി കൊളത്തൂർ, ചെറിയ മുഹമ്മദ് ഹൈതമി വിഷയവതരണം നടത്തും.ഇതിൻ്റെ വിജയത്തിന്നായ് വാവാട് റൈഞ്ചിലെമദ്രസകളിൽ എസ് കെ എസ് ബി വി യുടെ ആഭിമുഖ്യത്തിൽ മദ്രസ്സാ തല പ്രചരണങ്ങളും, സന്ദേശ സംഗമങ്ങളും നടത്തി.ഇരുമോത്ത് സിറാജുദ്ദീൻ മദ്രസയിൽ റൈഞ്ച് തല പ്രചരണസംഗമവും, മീലാദുന്നബീ സന്ദേശവും റൈഞ്ച് പബ്ലിസിറ്റി ചെയർമാൻ പി കെ സാജിദ് ഫൈസി കളരാന്തിരി ഉത്ഘാടനം ചെയ്തു. ഹാഫിള് സിറാജുദ്ദീൻ ദാരിമി അദ്യക്ഷനായി.കെ കെ എം റാഫി റഹ്മാനി,ഉമർ മുസ്ലിയാർ, മുഹമ്മദ് യമനി സംസാരിച്ചു.

Post a Comment

Previous Post Next Post