Trending

നോട്ടമൊന്ന് തെറ്റിയാൽ ഓടയിൽ വീഴും

താമരശ്ശേരി: താമരശ്ശേരി ചുങ്കം വൈറ്റ് മാർട്ടിന് മുന്നിൽ നിന്നും ചുണ്ടക്കുന്നിലേക്ക് കയറുന്ന റോഡിൻ്റെ പ്രവേശന ഭാഗത്ത് ഓടക്ക് മുകളിൽ പൂർണമായും സ്ലാബ് ഇട്ട് മൂടാത്തതിനാൽ അപകടം പതിവാകുന്നു.
കുന്നിറങ്ങി വരുന്ന ഇരുചക്ര യാത്രക്കാർ ദേശീയപാതയിലേക്ക് പ്രവേശിക്കുംബോൾ മറ്റു വാഹനങ്ങൾ കണ്ട് ശ്രദ്ധ തെറ്റി കാലൊന്ന് നിലത്ത് കുത്താൻ ശ്രമിച്ചാൽ ഓടയിൽ വീഴുമെന്ന് ഉറപ്പാണ്. കാറുകൾ അടക്കം റോഡിലേക്ക് കയറ്റാനും പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.പ്രായമായ നിരവധി പേർ ഇതിനകം ഇവിടെ ഓടയിൽ വീണിട്ടുണ്ട്. റോഡിൻ്റെ ഇരുഭാഗത്തും ദേശീയ പാത അധികൃതർ സ്ലാബിട്ട് മൂടാൻ തയ്യാറായില്ലെങ്കിൽ ഇവിടെ അപകടങ്ങൾ തുടർന്നുകൊണ്ടിരിക്കും.

Post a Comment

Previous Post Next Post