Trending

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ ഫ്ലാസ്ക്കുകൾ അടങ്ങിയ പെട്ടികൾ ഉടമസ്ഥരെ ഏൽപ്പിച്ചു.

താമരശ്ശേരി പരപ്പന്‍പൊയില്‍ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടുകൂടി വാഹനത്തില്‍ നിന്ന് തെറിച്ചുവീണ വിലപിടിപ്പുള്ള 12  വലിയ ഫ്ലാസ്കുകള്‍ അടങ്ങിയ 3 ബോക്സുകളാണ് ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കിയത്. എ.സി. ഗഫൂര്‍ എന്നയാള്‍ക്കാണ് ബോക്സുകള്‍ കിട്ടിയത്. പരപ്പന്‍പൊയില്‍ ആട്ടപ്പീടിക സൂപ്പര്‍മാര്‍ക്കറ്റിലെ എം.പി. മുനീറിനെ ബോക്സുകള്‍ ഏല്‍പ്പിക്കുകയും  സമൂഹമാധ്യമങ്ങള്‍ വഴി വിവരം പുറത്ത് അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ഉടമ വിഷ്ണുവിനെ എ.സി. ഗഫൂര്‍ ആട്ടപ്പീടിക സൂപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥരായ എം.പി. മുനീര്‍ എം.പി. സഫീര്‍ എന്നിവര്‍ ചേര്‍ന്ന് ഉടമയെ ഏല്‍പ്പിച്ചു.

Post a Comment

Previous Post Next Post