Trending

കോഴിക്കോട് വാഹന അപകടം;പുതുപ്പാടി സ്വദേശി മരിച്ചു.

കോഴിക്കോട് അരയടത്തുപാലം വെച്ച് ഇന്ന് വൈകുന്നേരം മൂന്നു മണിയോടു കൂടി ബൈക്കിന് പിന്നിൽ ബസ്സിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കിൻ്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ബാലൻ്റെ മകൻ ഷിബിൻ (26) മരിച്ചു. ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീണ ശേഷം ദേഹത്ത് ബസ്സ് കയറിയാണ് മരണം.
ഇലക്ട്രിക്കൽ വയറിംഗ് തൊഴിലാളിയായിരുന്നു. മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം രാവിലെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post