താമരശ്ശേരി: ഇന്നലെ രാത്രി സംഘർഷമുണ്ടായ താമരശ്ശേരി ചുങ്കത്തെ സ്വകാര്യ മത്സ്യ മാർക്കറ്റിലേക്കുള്ള വഴി വീണ്ടും കിടങ്ങുകീറി പ്രവേശനം തടഞ്ഞ് സ്ഥലമുടമ, ഇന്നലെ സ്ഥലമുടമ കിടങ്ങുകീറി യിരുന്നെങ്കിലും മാർക്കറ്റ് നടത്തിപ്പുകാരനായ ഷബീർ ഇന്നു രാവിലെ ഇതു നികത്തി പഴയപടിയാക്കിയിരുന്നു.
നിശ്ചിത ലാഭവിഹിതം നൽകാമെന്ന ഉറപ്പിൽ എഗ്രിമെൻ്റു പോലും എഴുതാതെ വിശ്വാസത്തിൻ്റെ പുറത്താണ് മാർക്കറ്റ് നടത്താൻ ഷബീറിന് അനുമതി നൽകിയതെന്നും എന്നാൽ മാസങ്ങളായി യാതൊരു തുകയും തനിക്ക് ലഭിക്കുന്നില്ലെന്നും, സ്ഥലം ഒഴിവാക്കി തരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഷെബീർ ചെവിക്കൊള്ളുന്നില്ലെന്നും അതിനാലാണ് താൻ കോടതിയെ സമീപിച്ചെതെന്നും ലത്തീഫ് പറഞ്ഞു.
തനിക്ക് അനുകൂലമായി കോടതി ഉത്തരവ് ഉണ്ടായിട്ടും മാർക്കറ്റ് നടത്തിപ്പുകാരനായ ഷബീർ മുഖവിലക്ക് എടുക്കുന്നില്ലെന്നും, പോലീസിനെ സമീപിച്ചിട്ട് നീതി ലഭിക്കുന്നില്ലെന്നും അതിനാലാണ് വഴി കിടങ്ങുകീറി പ്രവേശനം തടയുന്നതെന്നും ലത്തീഫ് പറഞ്ഞു.