താമരശ്ശേരി :കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിസ്ഥാന വികസന പദ്ധതി കളോട് സഹകരിക്കാതെ മെല്ലെപോക്ക് നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാറിൻ്റെ തെറ്റായ നയങ്ങളെ ജനം തിരിച്ചറിയണമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് പറഞ്ഞു. ബി ജെ പി താമരശ്ശേരി പഞ്ചായത്ത് പതിനാറാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വാർഡ് ഇൻചാർജ് വത്സൻ മേടോത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലംജനറൽ സെക്രട്ടറി പി സി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി മണ്ഡലം പ്രസിഡൻ്റ് ശ്രീവല്ലി ഗണേശ് , സുനിത വാസു, ടി ശ്രീനിവാസൻ, എൻ പി വിജയൻ, കെ കെ അരവിന്ദൻ, കെ സി രാമചന്ദ്രൻ സംസാരിച്ചു. ഷാജി പുതിയോട്ടിൽ സ്വാഗതവും പി ക്കെ ഗണേശൻ നന്ദിയും പറഞ്ഞു
കേന്ദ്ര ജനക്ഷേമ പദ്ധതികൾക്കെതിരെയുള്ള സംസ്ഥാന സർക്കാറിൻ്റെ നിലപാട് മാറ്റണം: നവ്യഹരിദാസ്
byWeb Desk
•
0