പാലത്തിലെ രണ്ടു ഭാഗത്തെ ബീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും, റോഡിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.പാലത്തിൻ്റെ മധ്യഭാഗത്താണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾ കടന്നു പോകുംമ്പോൾ സ്ലാബ് ഇളക്കവുമുണ്ട്. മിനിറ്റുകളിൽ നൂറുക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനാണ് ഈ അവസ്ഥ.
ഓമശ്ശേരിയിലും, കുടുക്കിൽ ഉമ്മരത്തും ഹെവി വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തടയാൻ ആളില്ലാത്തതിനാൽ യഥേഷ്ടം ചരക്കു കയറ്റിയുള്ള വാഹനങ്ങൾ പോലും കടന്നു പോകുന്നു.