Trending

പ്രതികൂല കാലാവസ്ഥ;പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.







കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിക്കു വേണ്ടിയുള്ള തിരച്ചിൽ
താൽക്കാലികമായി നിർത്തിവെച്ചു. ശക്തമായ മഴ കാരണം വെള്ളം കുത്തി ഒലിച്ചു വരുന്നതിനാൽ തിരച്ചിൽ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിർത്തിവെച്ചത്.


തിരച്ചിലിൽ ഏർപെടുന്നവരോട് 
സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അഗ്ന്നി രക്ഷാ സേന നിർദേശിച്ചു 

പുഴയുടെ താഴ് ഭാഗങ്ങളിലും, തീരത്തും തിരച്ചിൽ നടത്താനും നിർദേശം നൽകി.
ഇന്ന് ഉച്ചയോടെയാണ്


പതങ്കയത്ത് ഒഴുക്കിൽപ്പെട്ട്  മഞ്ചേരി വളശ്ശേരി മുഹമ്മദ് അഷറഫിൻ്റെ മകൾ അലൻ അഷറഫ് (16) നെ കാണാതായത്.
മഞ്ചേരി തുറക്കൽ
എച്ച് എം എസ് എച്ച് എസ് എസ്, വിദ്യാർത്ഥിയാണ്.



Post a Comment

Previous Post Next Post