Trending

ഫ്രഷ്കട്ട് പരിസ്ഥിയും, ആരോഗ്യവും തകർത്തു, ഇപ്പോൾ ക്രമസമാധാനവും .യൂത്ത് കോൺഗ്രസ്





താമരശ്ശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ ഫാക്ടറി നിയമലംഘനങ്ങൾ പകൽ പോലെ വെക്തമായിട്ടും നടപടികൾ ഇല്ലാത്തത് സർക്കാർ പിന്തുണ കൊണ്ടാണാണന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി . വീണ്ടും പ്രവർത്തനം ആരംഭിച്ച പ്ലാന്റ് നിയമങ്ങൾ പാലിക്കാത്തത് പുറത്ത് എത്തിക്കുന്ന മാധ്യമ പ്രവർത്തകകരെ ഭീഷണിപ്പെടുത്തിയും,സമരക്കാരെ ആക്രമിച്ചും ക്രമസമാധാനം തകർക്കുന്നതിന്റെ ഒന്നാമത്തെ ഉത്തരവാദി സർക്കാർ ആയിരിക്കുമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിരന്തരം നിയമങ്ങൾ ലംഘിക്കുന്ന കമ്പനി അടച്ചു പൂട്ടാനുള്ള ഉത്തരവ് ഇറക്കണം .കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് കമ്പനിക്ക് അനുകൂല റിപ്പോർട്ടുകൾ ഉണ്ടാക്കുന്നതും സർക്കാർ പിന്തുണയിലാണന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി കാവ്യ വി ആർ ഉദ്ഘാടനം ചെയ്തു. എം പി സി ജംഷിദ് അധ്യക്ഷത വഹിച്ചു. യു കെ അബിൻ,വി കെ ഇറാഷ് അൻഷാദ് മലയിൽ ,ഫസല ബാനു, ആൻസി സവാദ് ,റിയാസ് ,അഭിനന്ദ്, റിഷാം തുടങ്ങിയവർസംസാരിച്ചു

Post a Comment

Previous Post Next Post