Trending

കട്ടിപ്പാറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു.




താമരശ്ശേരി: കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷ (38)യെയാണ് വൈകീട്ട് മൂന്നരയോടെ ഭർത്താവായ മനോജ്  കത്തി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചത്.
യുവതിയുടെ കണ്ണിന് കീഴെയും, കൈക്കും പരുക്കേറ്റു. സ്ഥിരം മദ്യപാനിയായ മനോജ് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ മൊഴി രേഖപ്പെടുത്താൻ താമരശ്ശേരി പോലീസ് മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.





.

Post a Comment

Previous Post Next Post