താമരശ്ശേരി: കൂടത്തായി മില്ലിനു സമീപം സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് അപകടത്തിന് കാരണം റോഡുപണിയിലെ അപാകത.
റോഡിൽ രൂപപ്പെട്ട ചാലിലും, വരമ്പിലും കയറി നിയന്ത്രണം വിട്ട സ്കൂട്ടർ പിക്കപ്പിന് മുന്നിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ഓമശ്ശേരി പുത്തൂർ കുനിപ്പാലിൽ ഇബ്ര
ഹിം(65) ആണ് മരണപ്പെട്ടത്.
റോഡു നവീകരണത്തിലെ അപാകത കാരണം കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ അപകടം പതിവാണ്. ഭാര വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്നു പോയതിനാൽ റോഡിൽ ചാലും, വരമ്പും രൂപപ്പെട്ടിട്ടുണ്ട്, അതിനാലാണ് ഒരു ചക്ര വഹനങ്ങൾ ഓടിക്കും മ്പോൾ പുളയുകയും നിയന്ത്രണം വിടുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നത്.228 കോടി രൂപയാണ് നവീകരണത്തിനായി ചിലവഴിച്ചത്, നവീകരണം പൂർത്തീകരിച്ച് ഒരു വർഷത്തിനകം തന്നെ റോഡ് താഴ്ന്നു പോയിരുന്നു.
PWD വിജ് ലൻസ് പരിശോധന നടത്തി (കമക്കേട് കണ്ടെത്തിയിരുന്നു.
റോഡിലെ തകർച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിർമ്മാണ ചുമതല വഹിച്ച KST P കാരാർ കമ്പനിയായ ശ്രീധന്യക്ക് 100 ൽ അധികം തവണ കത്തു നൽകിയിരുന്നതായി KSTP അധികൃതർ വ്യക്തമാക്കിയിരുന്നു, കരാറുകാരുടെ ഉന്നത ബന്ധം കാരണമാണ് പരിഹാരം കാണാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡുപണിയിലെ ക്രമക്കേട് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും, ഉദ്യോഗസ്ഥർക്കും നാട്ടുകാർ പലതവണ പരാതി നൽകിയിട്ടുണ്ട്