കോട്ടയത്ത് ലോഡ്ജിൽ മുറിയെടുത്ത വയോധികൻ മരിച്ച നിലയിൽ.ലോഡ്ജിൽ നൽകിയ അഡ്രസ് പ്രകാരം പിടി ചാക്കോ (68) തേനാംകുഴി വീട്, താമരശ്ശേരി എന്നാണ്. എന്തെങ്കിലും വിവരം അറിയുന്നവർ 070129 83913 ഈ നമ്പറിൽ കോട്ടയം പോലീസിൽ ബന്ധപ്പെടുക.
ടിയാൻ ഇന്നലെ (13-08-25) വൈകിട്ട് 06.00 മണിയോട് കൂടി കോട്ടയം ടൗണിൽ ഉള്ള താലീസ് ലോഡ്ജിൽ ടി വിലാസത്തിൽ റൂം എടുത്ത ആളാണ്. ഇന്ന് (14-08-25) രാവിലെ ലോഡ്ജ് ജീവനക്കാർ ടിയാൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കോട്ടയം ജനറൽ ആശൂപത്രിയിൽ കൊണ്ടുവന്ന സമയം മരണപ്പെട്ടിട്ടുള്ളതാണ്.
ടിയാളുടെ കൈവശം മറ്റ് രേഖകൾ ഒന്നും കാണപ്പെട്ടിട്ടില്ലാത്തതാണ്.
ടിയാളെപ്പറ്റി അറിവ് ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
0481 2567210