Trending

ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയുടെ അശ്ലീല റീല്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കത്തിക്ക് കുത്തി.

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട്  കുത്തിവീഴ്ത്തി .

 ഭാര്യ ഇസ്രത്ത് ഇന്‍സ്റ്റഗ്രാമില്‍ പോണോഗ്രാഫിക് വിഡിയോകള്‍ പങ്കുവയ്ക്കുകയാണെന്നും ഇത് എതിര്‍ക്കുമ്പോള്‍ അക്രമണവും ഭീഷണിയുമാണെന്ന് ഭര്‍ത്താവ് അനസ് നല്‍കിയ പരാതിയിലുണ്ട്.

 സംഭവത്തില്‍ ഇസ്രത്തിനെതിരെ ലോനി പൊലീസ് കേസെടുത്തു. 

2024 ല്‍ ഭാര്യ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് അനസ് പറയുന്നു. ഇതോടെ ഭാര്യ വ്ലോഗിങ് ആരംഭിച്ചു. അന്യപുരുഷന്മാരുമായി വിഡിയോ ചെയ്യാന്‍ ആരംഭിച്ചു. ഇതിനെ എതിര്‍ത്തതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്‍സ്റ്റഗ്രാം വിഡിയോയുടെ പേരില്‍ ഇസ്രത്ത്  വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുകയാണ്. ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ട്. കൂടുതല്‍ സമയവും ഫോണിലും സമൂഹ മാധ്യമങ്ങളിലുമാണ്.

 ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ ദേഷ്യപ്പെടുകയും ആത്മഹത്യ ഭീഷണിമുഴക്കുകയും വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

അക്രമത്തിന്‍റെ വിഡിയോയും ഇയാള്‍ പൊലീസിന് ഹാജരാക്കി. 16 സെക്കന്‍ഡുള്ള വിഡിയോയില്‍ കുട്ടിയുമായി നില്‍ക്കുന്ന അനസിന് നേര്‍ക്ക് കത്തിയുമായി തര്‍ക്കിക്കുന്ന ഇസ്രത്തിനെ കാണാം. ഒന്നിലധികം തവണ യുവതി ഇയാളെ കുത്തുന്നതും വിഡിയോയിലുണ്ട്.  ഇസ്രത്തിനെതിരെ ലോനി പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തി ഉപയോഗിച്ച് കുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ലോനി എസ്പി സിദ്ധാര്‍ഥ് ഗൗതം പറഞ്ഞു. 

Post a Comment

Previous Post Next Post