Trending

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടിമരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടൻകര പൂവ്വത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്.

 ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീടിൻ്റെ ഇരു വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

 വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽ വാസികളെ വിവരമറിയിച്ച് പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയിൽ മേരിയെ കണ്ടത്.

ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നതെന്നും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച അയൽവാസികൾ പറഞ്ഞു.

വാർധക്യ സഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തിയായിരുന്നു മേരിയെന്നും അവർ വ്യക്തമാക്കി. മാനന്തവാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മക്കൾ: പരേതനായ ഷാജി, സന്തോഷ്, സംഗീത. സംസ്കാരം പിന്നീട് പടമല സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.

Post a Comment

Previous Post Next Post