Trending

മാങ്ങാണ്ടി വലിച്ചെറിയരുത്, പകരം ഇങ്ങനെ ചെയ്യാം; ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

പച്ചയ്ക്ക് കഴിച്ചാവും പഴുത്തത് കഴിച്ചാലും മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി) പൊതുവെ വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ ഈ വലിച്ചെറിയുന്ന സാധനത്തിന്റെ ഗുണങ്ങള്‍ എത്രയാണെന്ന് അറിയുമോ.. മാങ്ങ അച്ചാറാക്കിയോ, ചമ്മന്തിയാക്കിയോ ഷേയ്ക്ക് ആക്കിയോ കുടിക്കുന്നതിനെക്കാള്‍ ഇരട്ടി ഗുണങ്ങളാണ് മാങ്ങയുടെ അണ്ടി കഴിക്കുന്നതിലൂടെ കിട്ടുന്നത്.
ആന്റി-ഓക്‌സിഡന്റുകളാലും പോഷകങ്ങളാലും സമൃദ്ധമാണ് മാങ്ങയുടെ അണ്ടി. പച്ച മാങ്ങയുടെ അണ്ടി ഉപയോഗിക്കുമെങ്കിലും പഴുത്ത മാങ്ങയുടെ അണ്ടി ഭക്ഷ്യയോഗ്യമാക്കുന്നതിനെ കുറിച്ച് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല. കട്ടിയുള്ള തോടൊടു കൂടിയുള്ളതാണ് പഴുത്ത മാങ്ങ. ഇവയില്‍ അവശ്യ പോഷകങ്ങളായ വിറ്റാമിന്‍ എ, സി, ഇ, ആന്റി-ഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

മാങ്ങയുടെ അണ്ടി ഉണക്കി പൊടിച്ചു സൂക്ഷിക്കാവുന്നതാണ്. ഇത് ജ്യൂസ്, സ്മൂത്തീസ് എന്നിവയിൽ ചേർത്തു കുടിക്കാം. മാങ്ങ അണ്ടി ഉണക്കിപ്പൊടിച്ചത് തേനും ചേർത്ത് വെള്ളത്തിൽ കലക്കി കുടിക്കുന്നത് ദഹനക്കേടും വയറ്റിലെ അസ്വസ്ഥതകളും ഇല്ലാതാക്കുന്നു.


മാങ്ങാണ്ടിയുടെ ആരോ​ഗ്യ​ഗുണങ്ങൾ

ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും കൊഴസ്‌ട്രോള്‍ അളവു നിയന്ത്രിക്കുകയും ഇത് മികച്ച ഹൃദയാരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

വയറിളക്കം, അതിസാരം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ മാങ്ങയുടെ അണ്ടി പൊടിച്ചു കഴിക്കുന്നത് സഹായകരമാണ്.

കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

മാങ്ങയുടെ വിത്തിലെ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം പോലുള്ള അവസ്ഥകൾക്ക് ഗുണം ചെയ്യും.

കരളിനെ വിഷവിമുക്തമാക്കുന്നതിനും അതിൻ്റെ ശരിയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവ നല്ലതാണ്.

ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഇവയിലുണ്ട്.

Post a Comment

Previous Post Next Post