താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി 2020ൽ അന്നത്തെ എം എൽ എ യായിരുന്ന കാരാട്ട് റസാഖ് മുന്നോട്ട് വെച്ച പദ്ധതിയായ താമരശ്ശേരി ചുങ്കം -അണ്ടോണ-പരപ്പൻ പൊയിൽ ലിങ്ക് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി. പദ്ധതിക്കായി 20 കോടി രൂപ 2020ൽ തന്നെ വകയിരുത്തിയിരുന്നു.
രാരോത്ത് വില്ലേജിലെ രാരോത്ത്, കരിങ്ങമണ്ണ,അണ്ടോണ, വെഴുപ്പൂർ ദേശങ്ങളിലെ (രാരോത്ത്) 45,46,47,55,56,61,62,64,65,68, (അണ്ടോണ)5,6,7,8,9,13,14,15,16,22 ,(കരിങ്ങമണ്ണ) 1, (വെഴുപ്പൂർ)6,13,14,15,16,17,18,23,24, 25,42,44,45,46,47,48,59,60,61,62,75,76,78,79,80, 81,82,83,87 എന്നീ സർവ്വേ നമ്പറുകളിലെ ഭൂരായാണ് ഏറ്റെടുക്കുക.
ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ ടെണ്ടർ നടപടിയിലേക്ക് കടക്കും.