താമരശ്ശേരി:ഹോട്ടൽ റഹ്മാനിയ അമ്പായത്തോട്, ഈ ബോർഡും അതിനുള്ളിൽ ചായയും പൊറോട്ടയുമായി ഓടി നടക്കുന്ന ആലിക്കായും ഇനി അമ്പായത്തോട്ടിലില്ല. കെട്ടിടം പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി ,25 വർഷമായി ആലിക്കാ തുടർന്നു വരുന്ന ഹോട്ടൽ ഇന്നലത്തെ കച്ചവടത്തോടെ അവസാനിപ്പിച്ചു. ആലിക്കാക്ക് cpim അമ്പായത്തോട് ബ്രാഞ്ചിൻ്റെ ഉപഹാരം ഏരിയാ കമ്മറ്റി അംഗം സഖാവ് കെ.കെ അപ്പുക്കുട്ടി കൈമാറി.അയൂബ് കാറ്റാടി അധ്യക്ഷനായി. കെ.ആർ ബിജു സ്വാഗതവും സി കെ ബിജു നന്ദിയും പറഞ്ഞു.