Trending

ഷിബിൻ്റെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. ഉടമക്ക് തിരികെ ലഭിച്ചത് പതിനൊന്നര പവൻ സ്വർണം.


താമരശ്ശേരി: താമരശ്ശേരി മാതാ ടവറിനു സമീപം നടപ്പാതക്കരികിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് സത്യ സന്ധതക്ക് ഉത്തമ മാതൃകയായിരിക്കുകയാണ് കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിലെ കലക്ഷൻ ഏജൻ്റായ ചുടലമുക്ക് താമസിക്കും കെട്ടിൻ്റെ അകായിൽ ഷിബിൻ.

ഇന്നലെ രാത്രിയാണ് നടപ്പാതക്ക് അരികിൽ നിന്നും ഷിബിന് ചുവപ്പുനിറത്തിലുള്ള പേഴ്സ് കളഞ്ഞുകിട്ടിയത്, തുറന്നു നോക്കിയപ്പോൾ അകത്ത് രണ്ട് സ്വർണമാലകൾ.ഉടനെ തന്നെ സമീപത്തുള്ള റീജണൽ ഓഫ്സെറ്റ് പ്രസിൽ ഏൽപ്പിച്ച് കളഞ്ഞുകിട്ടിയ വിവരം ടി
.ന്യൂസിനെ അറിയിച്ചു.വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടമ തിരിച്ച് ബന്ധപ്പെടുകയും, വയനാട്ടിലേക്ക് യാത്ര പോയ ഷിബിനിൻ്റെ  അഭാവത്തിൽ റീജിണൽ ഓഫ്സറ്റ് ഉടമ റജി ജോസഫിൻ്റെ പക്കൽ നിന്നും ആഭരണങ്ങൾ സ്വീകരിക്കുകയും ചെയ്തു.

വൈകീട്ട് വയനാട്ടിൽ നിന്നും ഷിബിൻതിരിച്ചെത്തിയപ്പോൾ ആഭരണങ്ങളുടെ ഉടമ പുളിക്കുന്നുമ്മൽ റിയാസും, ഭാര്യയും താമരശ്ശേരിയിൽ എത്തി ഷിബിനെ അഭിനന്ദിച്ച് മധുരം കൈമാറി.

ആധാർ വിവരമടക്കം നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടും നഷ്ടപ്പെട്ട സ്വർണം തങ്ങളുടെതെന്ന്  മനസ്സിലായില്ലെന്നും, പിന്നീട് പേഴ്സ് തിരഞ്ഞപ്പോഴാണ്  നഷ്ടപ്പെട്ടത് തങ്ങളുടേതു തന്നെയാണ് എന്ന് ബോധ്യമായെതെന്നും റിയാസ് പറഞ്ഞു. 50 ഗ്രാമിൻ്റെയും, 40 ഗ്രാമിൻ്റേയും രണ്ടു മാലകളാണ് പേഴ്സിൽ ഉണ്ടായിരുന്നത്

Post a Comment

Previous Post Next Post