കൂടത്തായി കൂട്ടകൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ വധകേസ് വിചാരണ അവസാനിക്കുന്ന സന്ദർഭത്തിൽ കൃത്യം നടന്ന വീട് സന്ദർശിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം വിചാരണ കോടതി അനുമതി നൽകി ഉത്തരവാക്കിയതിൻ പ്രകാരം ഇന്ന് കൂടത്തായിലെത്തിയ അഭിഭാഷക സംഘം ജോളിയുടെ പൊന്നമറ്റം വീട് സന്ദർശിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ നടക്കാൻ ഇരിക്കയാണ് കേസ് ന് ആസ്പതമായ കൃത്യ സ്ഥലം സന്ദർശിക്കുന്നതിനായി അഭിഭാഷകർ എത്തിയത്. ഹൈ കോടതി അഭിഭാഷകൻ അഡ്വ. കെ പി പ്രാശാന്തിന്റെ നേതൃത്വത്തിലുള്ള പ്രതിഭാഗം അഭിഭാഷകരാണ് വീട് സന്ദർശിച്ചത്.