Trending

"പ്രമുഖ യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായി"; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവ നടിയുടെ വെളിപ്പെടുത്തല്‍



കേരളത്തിലെ പ്രമുഖ യുവ രാഷ്ട്രീയ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്. മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കുകയല്ല തന്റെ ഉദ്ദേശമെന്നും റിനി ആന്‍ പറഞ്ഞു.

"എനിക്ക് കേരളത്തിലെ വളരെ പ്രമുഖനായ ഒരു യുവ നേതാവില്‍ നിന്ന് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതായത് അശ്ലീല സന്ദേശങ്ങള്‍ അയക്കുക. മോശമായ അപ്രോച്ചുകള്‍ ഉണ്ടാവുക. ഞാന്‍ ഒരു പാര്‍ട്ടിയെയും തേജോവധം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ഒരു പ്രവണതയുണ്ട് എന്നതാണ്. ഇതേ കുറിച്ച് പല ഫോറങ്ങളിലും പരാതികളായി ചെല്ലുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്ന് പറയുന്നവര്‍ പോലും സ്ത്രീകളുടെ കാര്യത്തില്‍ who cares? എന്ന ആറ്റിറ്റിയൂഡാണ് എടുക്കുന്നത്", എന്നാണ് റിനി പറഞ്ഞത്.അടുത്ത കാലത്ത് എംഎൽഎ ആയ വ്യാജൻ എന്ന പേരിൽ വിവാദങ്ങൾ നേരിട്ട ആളാണ് സന്ദേശങ്ങൾ അയച്ചത്.


Post a Comment

Previous Post Next Post