കോളിക്കൽ:സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റി അംഗം പി.കുഞ്ഞുമുഹമ്മദിന്റെ 13-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി സിപിഐ (എം) താമരശ്ശേരി ഏരിയ സെക്രട്ടറി കെ.ബാബു ഉദ്ഘാടനം ചെയ്തു.പാർട്ടി ലോക്കൽ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. കെ.കെ അപ്പുക്കുട്ടി, സി.പി നിസാർ, വി.പി സതീഷ്, കെ. സ്മിത തുടങ്ങിയവർ സംസാരിച്ചു.