താമരശ്ശേരി:കുറ്റമറ്റൊരു വോട്ടർ പട്ടിക ഇന്ത്യൻ പൗരൻ്റെ അവകാശം. അതിന് വേണ്ടി പൊരുതുന്ന രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.സി.നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.പി ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, കെ.സരസ്വതി, ഖദീജ സത്താർ, കാവ്യ വി.ആർ, കെ.പി കൃഷ്ണൻ, സത്താർ പള്ളിപ്പുറം, ബാലകൃഷ്ണൻ പുല്ലങ്ങോട് തുടങ്ങിയവർ സംസാരിച്ചു.എം.പി സി.ജംഷിദ്'അൻഷാദ് മലയിൽ,രാജേഷ് കോരങ്ങാട്, പി.കെ.സി.മുഹമ്മദ്, ഓമി ജാഫർ, മുരളി കുറ്റ്യാക്കിൽ, ഷീജ ദിലീപ്, അഭിനന്ദ് താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.