അഹമ്മദാബാദ്: രണ്ട് കുട്ടികളുടെ അമ്മയായ 28കാരിയുടെ പാതിവ്രത്യം തെളിയിക്കാൻ പ്രാകൃത രീതിയുമായി ഭർതൃവീട്ടുകാർ. തിളച്ച എണ്ണയിൽ കൈമുക്കി പാതിവ്രത്യം തെളിയിക്കാൻ നിർബന്ധിതയായ 28കാരിക്ക് ഗുരുതര പരിക്ക്. നാത്തൂനും മൂന്ന് പേരും ചേർന്നായിരുന്നു പ്രാകൃത രീതിയിൽ 28കാരിയെ പീഡിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലെ വിജാപൂരിലെ മെഹ്സാനിലെ ഗെരിറ്റയിലാണ് സംഭവം. നാത്തൂനും ഭർതൃ സഹോദരന്മാരും ചേർന്നായിരുന്നു ക്രൂരത. കയ്യിലും കാലിലും ഗുരുതര പൊള്ളലേറ്റ 28കാരി ചികിത്സയിൽ തുടരുകയാണ്. തോട്ടം തൊഴിലാളിയാണ് പൊള്ളലേറ്റ 28കാരി. നാത്തൂൻ പോരിനിടെയാണ് അതിക്രൂരമായ പീഡനം നടന്നത്. പരിശുദ്ധയാണെങ്കിൽ തിളച്ച എണ്ണയിൽ കൈമുക്കി ശുദ്ധയാണെന്ന് തെളിയിക്കണമെന്നായിരുന്നു നാത്തൂനും ഭർതൃ സഹോദരന്മാരും ആവശ്യപ്പെട്ടത്. നിരസിച്ചതിന് പിന്നാലെ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ യുവതിയുടെ കൈകൾ ബലമായി തിളച്ച എണ്ണയിലേക്ക് ഇവർ മുക്കിയെന്നാണ് പരാതി