താമരശ്ശേരി: ജീൻസും, ടീ ഷർട്ടും ധരിച്ച് മൊബൈൽ കടയിൽ എത്തിയ യുവതിയുടെ സൈബർ തട്ടിപ്പിൽ നിരപരാധിയായ കടയുടമയുടെ ബാങ്ക് എക്കൗണ്ടിലെ 40,000 രൂപ ഫ്രീസ് ചെയ്തു.
സംഭവം ഇങ്ങനെ..
താമരശ്ശേരി ചുങ്കത്തെ മൊബൈൽ വേൾഡ് എന്ന കടയിൽ കഴിഞ്ഞ രണ്ടാം തിയ്യതിയാണ് സെക്കൻറ് ഹാൻ്റ് മൊബൈൽ ഫോൺ മറ്റ് ആക്സസറീസും വാങ്ങാനായി യുവതി എത്തിയത്.
കടയിൽ നിന്നും ഏകദേശം 18000/- രൂപക്ക് ഫോണും, മറ്റ് സാധനങ്ങളും വാങ്ങിയ ശേഷം തൻ്റെ കൈവശ പണമില്ലാത്തതിനാൽ 40,000 രൂപ തൻ്റെ സഹോദരൻ G PAY ചെയ്തു തരുമെന്നും, സാധനങ്ങളുടെ തുകയായ 18000 കഴിച്ച് ബാക്കി പണമായി തിരികെ തരണമെന്നും, ആശുപത്രി ആവശ്യത്തിന് പണം ഇല്ലാത്തതിനാലാണ് സഹോദരനെക്കൊണ്ട് പണം അയപ്പിക്കുന്നതെന്നും കടയുടമയോട് പറഞ്ഞു. അങ്ങിനെ കടയുടെ QR കോഡ് ഫോട്ടോ എടുത്ത് സഹോദരന് എന്നു പറഞ്ഞ് അയച്ചുകൊടുത്തു.
ശേഷം കടയുടെ എക്കൗണ്ടിൽ 40000 രൂപ വന്നു എന്ന് ഉറപ്പു വരുത്തിയ ശേഷം യുവതിക്ക് ബാക്കി തുകയായ 22000 കടയുടമ തിരികെ നൽകി.
യുവതി സ്ഥലം വിടുകയും ചെയ്തു.
ശേഷം കടയുടെ എക്കൗണ്ടിൽ നിന്നും 25000 രൂപ മറ്റൊരാൾക്ക് അയച്ചു നൽകിയെങ്കിലും ആൾക്ക് പണം പിൻവലിക്കാൻ സാധിച്ചില്ല.
ഇതേ കുറിച്ച് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് യുവതി ഫെയ്സ് ബുക്ക് വഴി പരസ്യം നൽകി കൊളത്തൂർ സ്വദേശിയായ ആൾക്ക്
ഉയർന്ന ശബളത്തിൽ ജോലി വാഗ്ദാനം ചെയ്തതായും, ഇതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും, ഇതിൽ അഡ്വവൻസായി ഉദ്യോഗാർത്ഥി നൽകിയ 40,000 രൂപ കടയുടെ എക്കൗണ്ടിൻ്റെ QR കോഡിൻ്റെ ഫോട്ടോ അയച്ചു നൽകി അതിലേക്ക് അയപ്പിക്കുകയായിരുന്നു.
പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗാർത്ഥി തൻ്റെ 40,000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് കൊളത്തൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തട്ടിപ്പിലൂടെ എക്കൗണ്ടിൽ എത്തിയ തുക ഫ്രീസ് ചെയ്യുകയായിരുന്നു.
തട്ടിപ്പു നടത്തിയ യുവതി ഒന്നുമറിയാതെ രക്ഷപ്പെട്ടെങ്കിലും ഇതുമയി യാതൊരു ബന്ധവും ഇല്ലാത്ത മൊബൈൽ ഷോപ്പ് ഉടമക്കാണ് പണം നഷ്ടമായത്.
ഇത്തരം പുത്തൻ തട്ടിപ്പു രീതികൾ വ്യാപിക്കുന്നതിനാൽ സമാന രൂപത്തിൽ എത്തുന്നവരുമായി ഇടപാടു നടത്തുമ്പോൾ ജാഗ്രത പുലർത്തണം.