Trending

തെങ്ങുകൃഷി; 498 കർഷകർക്ക് ധനസഹായം നൽകി.

താമരശ്ശേരി  ഗ്രാമ പഞ്ചായത്ത്കേരഗ്രാമം പദ്ധതിപ്രകാരം പഞ്ചായത്തിലെ 19 വാർഡിലും ഉൾപ്പെട്ട 498 കർഷകർക്ക് 17500 തെങ്ങുകൾക്ക് തടം തുറക്കൽ,വളപ്രയോഗം, രോഗം ബാധിച്ച തെങ്ങുകൾ വെട്ടിമാറ്റൽ ,ജലസേചന സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയവയ്ക്ക് 1745200 രൂപ കർഷകരുടെ അകൗണ്ടിലേക്ക് DBT വഴി നൽകി. രണ്ടാം വർഷ പദ്ധതി പ്രസിഡന്റ് എ .അരവിന്ദൻ  രജീവ്‌ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ഗീത ,കരിങ്ങമണ്ണ എന്ന കര്ഷകയ്ക്ക് വളം സ്ലിപ് നൽകിക്കൊണ്ട് ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ സൗദാബീവി അധ്യക്ഷത വഹിച്ചു കേരഗ്രാമം സെക്രട്ടറി ബാലൻ പുല്ലങ്ങോട്ട്  സ്വാഗതം പറഞ്ഞു  കൃഷി ഓഫീസർ മൊയിദീൻഷ പദ്ധതി വിശദീകരിച്ചു അയൂബ്‌ഖാൻ ,മഞ്ജിത കുറ്റിയാക്കിൽ,റംല ഖാദർ, ആയിഷ അബ്‍ദുൾ ഖാദർ നടുക്കണ്ടി ,അസിസ്റ്റനെറ്റ് കൃഷിഓഫീസർ അനിൽകുമാർ ,ഷൈജ,കെ. വിപിൻ.വി പി ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു  കൃഷി അസിസ്റ്റൻറ് ഡയറക്ടർ  നൗഷാദ്.കെ വി നാളികേര കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു .

Post a Comment

Previous Post Next Post