താമരശ്ശേരി : ഭഗവാൻ ശ്രീ സത്യസായിബാബയുടെ ജന്മ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്നും പുറപ്പെടുന്ന ദിവ്യ രഥം താമരശ്ശേരിയിൽ ഒക്ടോബർ 2 വ്യാഴാഴ്ച വിജയ ദശമി ദിനത്തിൽ എത്തിച്ചേരുന്നു.
താമരശ്ശേരി ചുങ്കത്ത് എത്തിച്ചേരുന്ന ദിവ്യ രഥത്തിന് ഘോഷയാത്രയുടെ അകമ്പടിയോടുകൂടി വൈകിട്ട് മൂന്നര മണിമുതൽ അഞ്ചര മണി വരെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സ്വീകരണം നൽകും.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന അഞ്ച് ദിവ്യ രഥങ്ങളിലൊന്നാണ് കേരളത്തിലേക്ക് സെപ്റ്റംബർ 25 ന് താളൂരിൽ എത്തിച്ചേർന്നത്. സൗത്ത് സോണിൽ പ്രവേശിക്കുന്ന രഥം വയനാട് കാസർകോഡ്, കണ്ണൂർ ജില്ലകൾ കഴിഞ്ഞ് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് അഴിയൂരിൽ എത്തിച്ചേരും.
ശ്രീ സത്യസായി സേവാ സംഘടനയുടെ കേരളത്തിലെ വിവിധ സമിതികളൊരുക്കുന്ന സ്വീകരണം ഏറ്റുവാങ്ങിയാണ് ദിവ്യ രഥം ഓരോ ജില്ലയിലൂടെയും പര്യടനം നടത്തുന്നത്. സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാമനാട്ടുകരയിൽ വെച്ച് മലപ്പുറം ജില്ലക്ക് കൈമാറും.
കൺവീനർ: ഗിരിജാ ക്ഷൻ
സത്യസായി സേവാ സമിതി, താമരശ്ശേരി
മൊബൈൽ:9946046820