താമരശേരി :
താമരശേരി 18–ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയെ ഭൂഉടമ മർദ്ദിച്ചത്തിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ താമരശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, മർദ്ദനമേറ്റ തൊഴിലാളിക്ക് മതിയായ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തുക, ഭൂ ഉടമക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് കർഷകസംഘം താമരശേരി ഏരിയാ പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി പി അനിതകുമാരി അധ്യക്ഷയായി. എം വി യുവേഷ്, കെ സി ശാന്ത എന്നിവർ സംസാരിച്ചു.