Trending

തിരിച്ചുവരുന്ന പ്രവാസികളെ കൂടി നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി വേണം*

കൊടുവള്ളി:നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി തിരിച്ചുവരുന്ന പ്രവാസികളെ കൂടി ഉൾപ്പെടുത്താനും,പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ചേരാനുള്ള പ്രായപരിധി 60 ൽ നിന്ന് 65 വയസ്സാക്കി ഉയർത്തി പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ചേരാനും അവസരം ഉണ്ടാകണമെന്ന് കേരള പ്രവാസി സംഘം താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന പ്രവാസി നേതാവ് കാദർ മാസ്റ്റർ പതാക ഉയർത്തി

താമരശ്ശേരി ഏരിയ പ്രസിഡൻറ് കലാം വാടിക്കൽ അധ്യക്ഷനായപരിപാടി ജില്ലാ പ്രസിഡണ്ട് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു,പി പി ചെക്കൂട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു,പി ടി എ റഹീം എം എൽ എ,വായോളി മുഹമ്മദ് മാസ്റ്റർ ഏരിയ സെക്രട്ടറി ലത്തീഫ് കട്ടിപ്പാറ,ജില്ല സെക്രട്ടറി സി വി ഇഖ്ബാൽ,ജില്ലാ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം  എളമന സുബ്രഹ്മണ്യൻ,വനിത വിങ്ങ് ജില്ലാ പ്രസിഡണ്ട് സൈനബ എം കെ,ജില്ലാ കമ്മിറ്റി അംഗം അസ്‌ലം ആലിൻതറ,സ്വാഗതസംഘം ചെയർമാൻ കെ സി സോജിത് (മുൻസിപ്പൽ കൗൺസിലർ കൊടുവള്ളി),കൺവീനർ നിധീഷ് മുത്തമ്പലം, ഒ പി ഐ കോയ,പിടിസി ഗഫൂർ,എന്നിവർ സംസാരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയ  സെക്രട്ടറി ലത്തീഫ് കട്ടിപ്പാറ പരിപാടിയിൽ നന്ദിയും പറഞ്ഞു

ഭാരവാഹികൾ :കലാം വാടിക്കൽ (പ്രസിഡണ്ട്)

ലത്തീഫ് കട്ടിപ്പാറ(സെക്രട്ടറി)

നിധീഷ് മുത്തമ്പലം(ട്രഷറർ)

പി പി ചെക്കൂട്ടി,ബഷീർ വാവാട് ,ഷൈജൽ പുതുപ്പാടി എന്നിവർ വൈ:പ്രസിഡണ്ടുമാരും

അസ്‌ലംആലിൻതറ,മുഹമ്മദലി സി കെ,ബിജു എളേറ്റിൽ എന്നിവർ ജോ:സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു

Post a Comment

Previous Post Next Post