താമരശ്ശേരി: പതിവു പരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ഒത്തുചേരൽ. ആർട്ട് & ലിറ്ററേച്ചർ ഇനീഷ്യേറ്റീവിൻ്റെ 'പറയാനുണ്ട് ജീവിതം' എന്ന പരിപാടി വളരെ പുതുമയാർന്നതായി. ശില്പി ഒ.പി.വേലായുധൻ തന്റെ ജീവിതാനുഭവങ്ങളും ചിന്തകളും പങ്കുവെച്ചു. കുട്ടിക്കാലം മുതലുള്ള തിക്താനുഭവങ്ങളും നാടക കലാരംഗങ്ങളിലെ നേർസാക്ഷ്യങ്ങളും സദസ്സിൽ സംവദിക്കപ്പെട്ടു..
ആർട്ട് & ലിറ്ററേച്ചർ ഇനിഷ്യേറ്റീവ് കൺവീനർ മജീദ് ഭവനം ആമുഖ ഭാഷണം നടത്തി. പി വി ദേവരാജ് മോഡറേറ്ററായി. ഒ റഷീദ്, വി പി ഉസ്മാൻ, ജോർജ് കെ വി, അഫ്റേം കെ പി, ഗോബാൽഷാങ്, സി കെ മജീദ്, മുഹമ്മദലി പനച്ചിങ്ങൽ, പ്രജീഷ് വി.കെ, ഉസ്മാൻ പി ചെമ്പ്ര, സത്താർ പള്ളിപ്പുറം, നാസർ സി സംസാരിച്ചു.