Trending

കുറ്റപത്രവുമായി പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌



കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ 
എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 
കുറ്റപത്രവുമായി  പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌  സംഘടിപ്പിച്ചു. സിപിഐ(എം) താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു.പി.സി തോമസ് അധ്യക്ഷത വഹിച്ചു.ടി.സി വാസു, നിധീഷ് കല്ലുള്ളതോട്,കെ വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി,ഒ.കെ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.കെ കെ അപ്പുക്കുട്ടി, സി പി നിസാർ, കെ ആർ ബിജു, എൻ രവി,അസീസ് തേവർമല, കെ ആർ രാജൻ,ജോസ് പയ്യപ്പേൽ എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ അഞ്ച് വർഷമായി കട്ടിപ്പാറ പഞ്ചായത്തിൽ ഭരണം നടത്തുന്ന യുഡിഎഫ് ഭരണസമിതി കട്ടിപ്പാറയുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകർത്തിരിക്കുകയാണ്.
 കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ വികസന പ്രവർത്തനങ്ങൾ കട്ടിപ്പാറയിലെ ജനങ്ങൾക്ക് അപ്രാപ്യമാക്കുന്ന ഭരണ നയങ്ങളാണ് ഈ ഭരണസമിതി തുടരുന്നത്.
 ആകർഷണീയ പ്രകടനപത്രിക ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച് കൊണ്ട് ഭരണത്തിൽ വന്ന യുഡിഎഫ് ഈ പ്രഖ്യാപനങ്ങളോട് യാതൊരു കൂറും വിശ്വസ്തതയും പുലർത്തിയില്ല. അധികാരത്തിന് വേണ്ടിയുള്ള വടംവലിയിൽ കുരുങ്ങി  നാടിന്റെ വികസന പ്രവർത്തനങ്ങളാകെ താളം തെറ്റുന്ന നാളുകൾക്കാണ് കട്ടിപ്പാറ സാക്ഷ്യം വഹിച്ചത്.
ഈ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ തന്നെ രണ്ട് തവണ പ്രസിഡണ്ടും മൂന്നുതവണ വൈസ് പ്രസിഡണ്ടും മാറി വന്നതും യുഡിഎഫിലെ 9 ഭരണ സമിതി അംഗങ്ങൾക്കും അധികാര പദവികളും ലഭ്യമായതുമല്ലാതെ ഒരു പുരോഗതിയും നമ്മുടെ നാടിന് നേടിക്കൊടുക്കാൻ ഈ ഭരണ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post