Trending

"മാവേലിയോടൊപ്പം ഓണം" സൗഹൃദ സന്ദേശ യാത്ര സംഘടിപ്പിച്ചു.

സുരക്ഷ  പെയിൻ &പാലിയേറ്റീവ് പര പ്പൻപൊയിൽ മേഖലാ കമ്മിറ്റിയുടെ ധനശേഖരണാർത്ഥം "മാവേലിയോടൊപ്പം  ഓണം" സൗഹൃദ സന്ദേശ യാത്ര സംഘടിപ്പിച്ചു. 
പരിപാടിയുടെ ഫ്ലാഗ് ഓഫ് കൊടുവള്ളി ബി പി ഒ. മെഹറലി നിർവഹിച്ചു.
ചടങ്ങിൽ സുരക്ഷ മേഖല വൈസ് ചെയർമാൻ മുഹമ്മദ്‌ സിയാദ് അധ്യക്ഷൻ ആയിരുന്നു.സുരക്ഷ താമരശ്ശേരി സോണൽ ജനറൽ കൺവീനർ പി എം അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മേഖല കൺവീനർ ലിജുസ്വാഗതവും മേഖലാ  ജോയിന്റ് കൺവീനർ രത്‌നവല്ലി നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങളായ കെ. പി. ചന്ദ്രൻ, ഷീന ചാടിക്കുഴി, എ. കൃഷ്ണകുമാർ, ജ്യോതി സുനിൽ, പി. കെ. വാസുദേവൻ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സുരക്ഷ വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.50ഓളം കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണവും സുരക്ഷ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post