താമരശ്ശേരി ജാതി, മത,രാഷ്ട്രീയ, നിറ, ഗ്രൂപ്പ്, വ്യത്യാസമില്ലാതെ ഉയർന്നവൻ എന്നോ, താഴ്ന്നവൻ എന്നോ ഭേദമന്യേ പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു ചാരിറ്റി ഗ്രൂപ്പായ സാധു സഹായ നാട്ടുകൂട്ടത്തിന്റെ ഓഫീസ് ഉദ്ഘാടനം താമരശ്ശേരിയിൽ നടന്നു.
ഡ്രസ്സ് ബേങ്ക് മാനേജർ
ബാപ്പു സിറ്റി അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗജന്യ ഡ്രസ്സ് ബേങ്കിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് പിസി അഷ്റഫ് നിർവഹിച്ചു.
താമരശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി മെഡിക്കൽ എക്യുമെന്റ്റ് മെമ്പർ അലി കാരാടിക്ക് സൗജന്യ മെഡിക്കൽ എക്യുമെന്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു,
താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡന്റ് ടി ആർ ഒ കുട്ടൻ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നടത്തി
വാർഡ് മെമ്പർ അഡ്വക്കറ്റ് ജോസഫ് മാത്യു, പ്രസീന സുരേഷ് വനിതാ വിംഗ് പ്രസിഡണ്ട്,ഷംസീർ , ബാവ ആശംസകൾ അർപ്പിച്ചു അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു
200 ഓളം പേർക്ക് ബാങ്ക് സൗജന്യ ഡ്രസ്സുകൾ നൽകി