താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ഫാക്ടറിയിലേക്കുള്ള റോഡ് ഉപരോധിച്ചു.
ജനകീയ പ്രതിഷേധത്തെ തുടർന്ന് ഫാക്ടറിക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെങ്കിലും പഞ്ചായത്ത് ഡയരക്ടർ ഇടപെട്ട് ലൈസൻസ് പുതുക്കി നൽകാൻ കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.