താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി എഴുപത്തിഒന്നാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവംബാടി യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച് പി എൻ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.ശാഖ പ്രസിഡണ്ട് വിജയൻപൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളെയും , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും, മുതിർന്ന ശാഖാംഗങ്ങളേയും ആദരിച്ചു. എസ് ബാബു ആനന്ദ്, രാഘവൻ വലിയേടത്ത്, വത്സൻ മേടോത്ത്, വി കെ പുഷ്പാംഗദൻ,ഷൈജു തേറ്റാമ്പുറം, സജിത ബാബു, മായ രാജൻ,പിജി സജീവ്, കെ ടി പ്രരീഷ്,എബി സജീവ്, എസ് വി നിജിൽകുമാർ, എ ടി സുധി സംസാരിച്ചു. മറ്റത്തി മാക്കൽ കേശവൻ നാരായണി ദമ്പതിമാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.