Trending

ചുരം ബൈപ്പാസ് റോഡ് അവഗണനക്കെതിരെ മുസ്ലിം ലീഗ് ജനകീയ സത്യഗ്രഹം നടത്തി.

നിർദ്ദിഷ്ട താമരശ്ശേരി ചുരം ബൈപ്പാസ് റോഡായ ചിപ്പിലത്തോട് - തളിപ്പുഴ റോഡിനോടുള്ള അവഗണനക്കെതിരെയും, ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ആവശ്യപ്പെട്ടും  മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവാരത്ത്  ജനകീയ സത്യാഗ്രഹം നടത്തി.


 സമരം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ടി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. വി.കെ ഹുസൈന്‍ കുട്ടി സമരം ഉയര്‍ത്തുന്ന വിഷയങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. സി.പി ചെറിയ മുഹമ്മദ്, സി മമ്മൂട്ടി, യു.സി രാമന്‍, പി കെ ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, വി.എം ഉമ്മര്‍ മാസ്റ്റര്‍,  ടി മുഹമ്മദ്, റസാഖ് കല്‍പറ്റ, കെ.എം അഭിജിത്ത്, ബിജു താനിക്കാക്കുഴീ, രജേഷ് മാസ്റ്റര്‍ സംസാരിച്ചു.

സമാപന സംഗമം അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി അദ്ധ്യക്ഷത വഹിച്ചു. സി.കെ കാസിം സ്വാഗതവും, സി.പി.എ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
 
അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, എസ്.പി കുഞ്ഞഹമ്മദ്, വി.കെ.സി ഉമ്മര്‍ മൗലവി, ഒ.പി നസീര്‍, അഡ്വ. എ.വി അന്‍വര്‍, എ.പി മജീദ് മാസ്റ്റര്‍, എം കുഞ്ഞാമുട്ടി, കെ.കെ നവാസ്, റഷീദ് വെങ്ങളം, സംസാരിച്ചു.

 പി ജി മുഹമ്മദ്, സാജിദ് കോറോത്ത്, കെകെ ആലിക്കുട്ടി മാസ്റ്റര്‍, കെ.കെ.എ ഖാദര്‍, സി ഹനീഫ മാസ്റ്റര്‍, എന്‍ പി ഹംസ മാസ്റ്റര്‍, മിസ്ഹബ് കീഴരിയൂര്‍, ടി മൊയ്തീന്‍ കോയ, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍,  നാസര്‍ എസ്റ്റേറ്റ്മുക്ക്, എന്‍.കെ.സി ബഷീര്‍, കെ.സി മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപ്പാറ, തിരുവമ്പാടി നിയോജക മണ്ഡലം, പുതുപ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം വൈകീട്ട് 7 മണി വരെ നീണ്ടുനിന്നു.

Post a Comment

Previous Post Next Post