Trending

മാപ്പിളപ്പാട്ട് ശില്പശാല നടത്തി.



താമരശ്ശേരി:
കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് രചനാ- വിധി നിർണയ ശില്പശാല നടത്തി. താമരശ്ശേരി കോൺഗ്രസ് ഭവനിൽ വെച്ച്  ചാപ്റ്റർ പ്രസിഡന്റ് മുസ്തഫാ റശീദ് നരിക്കുനിയുടെ അധ്യക്ഷതയിൽ മുൻ എം എൽ എ വി.എം.ഉമ്മർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.അക്കാദമി ജില്ലാ സെക്രട്ടറി അശ്റഫ്. ടി. കൊടുവള്ളി, യസീദ് മേപ്പള്ളി, അബ്ദുറഹ്മാൻ കൊടുവള്ളി, മുഈനു ,ജുനൈസ് ആശംസ അ ർപ്പിച്ചു.
പ്രശസ്‌ത മാപ്പിളപ്പാട്ട് കവിയും നിരൂപകനുമായ എം.എച്ച്. വെള്ളുവങ്ങാട് ക്ലാസ് നയിച്ചു.
നവാസ് ഈർപ്പോണ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കൺവീനർ എൻ.കെ.അഹമ്മദ് മാസ്റ്റർ സ്വാഗതവും മൻസൂർ നരിക്കുനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post