Trending

താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും അവശ്യമായ ജീവനക്കാരെയും നിയമിക്കണം; ഗവ:ഹോസ്പിറ്റൽ ഡവലപ്മെൻ്റ് കമ്മിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി)


മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രവും ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്നതുമായ താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും അവശ്യമായ ജീവനക്കാരെയും നിയമിക്കണമന്ന് ഗവ:ഹോസ്പിറ്റൽ ഡവലപ്മെൻ്റ് കമ്മിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) താലൂക്ക് ആശുപത്രി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. രോഗികളുടെ തിരക്ക് കണക്കിലെടുത്ത്
കാഷ്യൽറ്റിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമന്നും ആവശ്യപ്പെട്ടു
യൂണിയൻ ജില്ലാ പ്രസിഡൻ്റ് ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ടി.ആർ.ഒ. കുട്ടൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ പി.സി. ഹബീബ് തമ്പി ഐ ഡൻ്റിറ്റി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി സി.ടി. ഭരതൻ, പി.ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ , എം.സി. നാസിമുദ്ദീൻ, ഖദീജ സത്താർ, വിബീഷ് കമ്മന കണ്ടി, ബിബിൻ രാജ്, സി.വി മണി, എ.ഇ. ഷീബ, സ്മിത ജോയി, എ.കെ. ഷീജ, ഷെറിന എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post