Trending

സീ-റൈസ് കമ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപനം ബുധനാഴ്‌ച കട്ടിപ്പാറയിൽ





താമരശ്ശേരി: പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
 ജില്ലയുടെ മലയോര തീരദേശ മേഖലകളെ  ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന
സീ-റൈസ് കമ്യൂ
ണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപനം ബുധനാഴ്‌ച കട്ടിപ്പാറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 4 ന് നടക്കുന്ന  പരിപാടിയിൽ
ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പ്രഖ്യാപനം നിർവഹിക്കും. അഡ്വ.പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എം.അശ്റഫ് , കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക  സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
പീപ്പിൾസ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ കട്ടിപ്പാറയിലെ തിരഞ്ഞെടുത്ത വാർഡുകളിൽ നടപ്പാക്കുന്ന സാമൂഹ്യ  ശാക്തീകരണ പദ്ധതിയും മലയോര മേഖലയിലെ ചില പ്രദേശങ്ങളിൽ മാത്രം പരിമിതമായിരുന്ന വിദ്യാഭ്യാസ- തൊഴിൽ ശാക്തീകരണ പദ്ധതികളും
ജില്ലയിലെ മലയോര , തീരദേശ മേഖലയിൽ മുഴുവൻ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് സീ-റൈസ്  പദ്ധതികളെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ 
സീ-റൈസ്ചെയർമാൻ ആർ.കെ.അബ്ദുൽ മജീദ് ,ജമാഅത്തെ ഇസ്‌ലാമി
ഏരിയ പ്രസിഡന്റ്ഉമർ അഹ്‌മദ്,സ്വാഗതസംഘം ജനറൽ കൺവീനർ
സിറാജുദ്ദീൻ ഇബ്നുഹംസ 
സീ-റൈസ് കൺവിനർ കെ.എം.മൊ
യ്‌തീൻ കുഞ്ഞി,
റാഷി  താമരശ്ശേരി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post