താമരശ്ശേരി:ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട് താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.ഡി.സി സി.ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉൽഘാടനം ചെയ്തു.എം.സി നാസിമുദ്ദീൻ, ഒ.എം ശ്രീനിവാസൻ, നവാസ് ഈർപ്പോണ, .അഹമ്മദ് കുട്ടി മാസ്റ്റർ കൂടത്തായി, പി.കെ.ഗംഗാധരൻ, കെ.സരസ്വതി, ജ്യോതി ഗംഗാധരൻ, അബൂബക്കർ കൊടശ്ശേരി, തുടങ്ങിയവർ സംസാരിച്ചു. സത്താർ പളളിപ്പുറം, സണ്ണി കൊഴമ്പാല, ബാബു അബ്രഹാം, സി.മുഹ്സിൻ,ചിന്നമ്മ ജോർജ് വി.കെ.കബീർ, ഖദീജ സത്താർ, ഷമീർ ഓമശ്ശേരി, അനീഷ് റഹ്മാൻ ഓമശ്ശേരി, കെ.പി കൃഷ്ണൻ,, പി.കെ.സി.മുഹമ്മദ് രാജേഷ് കോരങ്ങാട്, ഗിരീഷ് യു.ആർ, ഓമി ജാഫർ, മുഹമ്മദ് കോടശ്ശേരി നേതൃത്വം നൽകി.
നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി, താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം.
byWeb Desk
•
0