താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള കല്ലുകൾ നീക്കം ചെയ്യുന്നതിനായി സാധ്യതാ പഠനം നടത്താൻ കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
സാധ്യതാ പഠനം നടത്തുന്നതിന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ചുമതപ്പെടുത്തി കത്തു നൽകാനും യോഗം തീരുമാനിച്ചു.