ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുൻസൂരിന് സമീപം വന പാതയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും സിമൻ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഡി എൽ ടി ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ഡ്രൈവർ മാനന്തവാടി പാലമൊക്ക് സ്വദേശി ശംസുദ്ധീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്.
PHOT0 :അപകടത്തിൽ മരിച്ച ബസ് ഡ്രൈവർ മാനന്തവാടി പാണ്ടിക്കടവ് സ്വദേശി ഷംസു