താമരശ്ശേരി : തച്ചംപൊയിൽ വാകപൊയിൽ ശ്രീവിഷ്ണുക്ഷേത്രത്തിൽ വിജയദശമി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സരസ്വതി മണ്ഡപത്തിൽ രാവിലെ സരസ്വതി പൂജ നടന്നു. പൂജാരി നമ്പൂതിരി,
കീഴ്ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി .
പൂജിച്ച ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങിയ കുട്ടികളും, മുതിർന്നവരും സരസ്വതീ മന്ത്രം ചൊല്ലി സമൂഹ വിദ്യാരംഭം നടത്തി. തുടർന്ന് പുസ്തക പാരായണം നടത്തി.
ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികളെ
ഗിരീഷ് തേവള്ളി എഴുത്തിനിരുത്തി.
വാഹനപൂജയും നടന്നു.ഭക്തജനങ്ങൾക്ക് ക്ഷേത്ര കമ്മിറ്റി പ്രസാദ വിതരണം നടത്തി.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് നാരായണൻ ശ്രീശാസ്ത, സെക്രട്ടറി പി രാജേഷ്,
ട്രഷറർ പി.ടി .മനോജ് കുമാർ നേതൃത്വം നൽകി.