പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു സിൽവർ എഡിഷന് പതാക ഉയർന്നു. പ്രാർത്ഥനക്ക് സയ്യിദ് മഷ്ഹൂർ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. ഇതോടെ നാല് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന് ഔദ്യോഗിക തുക്കമായി. 'ട്രാൻസെൻഡിങ് ഇല്ല്യൂഷൻസ്' എന്ന പ്രേമയത്തിൽ ഒക്ടോബർ 2,3,4,5 തിയ്യതികളിലായി പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന റൊൻ്റിവ്യുയിൽ നാല്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ സംബന്ധിക്കും.
രാവിലെ നടന്ന മീറ്റ് ദി റൂട്ടിനു കാന്തപുരം സാദാത്ത് മഖാമിൽ സയ്യിദ് ഹാഷിം കോയ തങ്ങൾ നേതൃത്വം നൽകി. ക്ലിക്ക് ദി ഫ്ലാഗിൽ മുഹ്‌യിദ്ധീൻ ബാഖവി താമരശ്ശേരി ഫെസ്റ്റിവൽ കളക്റ്റീവ് ടീം കൊളിബ്രിയത്തിന് പതാക കൈമാറി. ഉച്ചക്ക് നടന്ന സെൻ വിസ്റ്റയിൽ അലി അഹ്സനി എടക്കര പ്രാർത്ഥന നിർവഹിച്ചു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ ക്യുറേറ്റർ ടോക്ക്, മാസ്സ് ഗാല, യൂണിറ്റ് ഫെസ്റ്റിവൽ, ഇർസുന്നബവി സോൺ ഫെസ്റ്റിവൽ തുടങ്ങിയവ സംഘടിപ്പിച്ചു.
ഇന്ന് നടക്കുന്ന എജ്യൂ ലോഗിനിൽ അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, ജഅ്ഫർ സ്വാദിഖ് പുളിയക്കോട്, പ്രിസം ക്ലസ്റ്റർ മെന്റേഴ്സ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് നടക്കുന്ന അക്കാദമിക് എക്സലൻസ് ഹോണറിംഗിനും റെക്ടർ ടോക്കിനും ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകും.
വെളളിയാഴ്ച്ച വൈകീട്ട് നടക്കുന്ന ഓപ്പണിംഗ് സെറിമണി മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദഘാടനം നിർവഹിക്കും. സയ്യിദ് അബദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും. മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, നാസർ സഖാഫി പൂനൂർ, അബൂ സ്വാലിഹ് സഖാഫി, ജാമിഅ മദീനതുന്നൂർ ക്യാമ്പസ് മാനേജർമാർ തുടങ്ങിയവർ സംബന്ധിക്കും.
ശനിയാഴ്ച്ച ഉച്ചക്ക് നടക്കുന്ന ഹ്യുമാനിറ്റി ടോക്കിൽ 'സമകാലിക ഇസ്രയേൽ; സയണിസ്റ്റ് രാജ്യത്തിൻ്റെ കോർപറേറ്റ് പിൻവഴികൾ' എന്ന വിഷയത്തിൽ മുസ്തഫ പി. എറയ്ക്കകൽ, ഉവൈസ് നൂറാനി എന്നിവർ സംസാരിക്കും. വൈകീട്ട് നടക്കുന്ന കൾചറൽ ഗാല സയ്യിദ് അൻസാർ അഹ്ദൽ അവേലം ഫ്ലാഗ് ഓഫ് ചെയ്യും. 'ഇഹ്സാനിലേക്കുള്ള ദൂരങ്ങൾ; വിപണി നിർമിത സത്യങ്ങളെയും കടന്ന്' എന്ന വിഷയത്തിൽ സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, ഇ.വി അബ്ദറഹ്മാൻ, ഇർഷാദ് നൂറാനി, ജലാൽ നൂറാനി എന്നിവർ സംവദിക്കും.
'മായാലോകങ്ങളുടെ മുതലാളിമാർ; കമ്പോളവും കോർപറേറ്റ് നിയന്ത്രിത മനസാക്ഷിയും' എന്ന വിഷയത്തിൽ ഞായറാഴ്ച്ച ഉച്ചക്ക് നടക്കുന്ന തീം ഡിസ്കഷനിൽ പ്രൊഫ. പി.കെ പോക്കർ, പ്രൊഫ. എ.കെ രാമകൃഷ്ണൻ, ഡോ. മുജീബ് നൂറാനി, ശിബിലി ത്വാഹിർ നൂറാനി എന്നിവർ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന ക്ലോസിംഗ് സെഷനിൽ മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, സയ്യിദ് ത്വാഹാ നൂറാനി, ആസഫ് നൂറാനി, യൂനുസ് നൂറാനി, നൗഫൽ നൂറാനി, മുജ്തബ നൂറാനി, ജുനൈദ് നൂറാനി എന്നിവർ സംബന്ധിക്കും.
ഗ്രോത്ത്, ക്രീയേറ്റിവിറ്റി, എതിക്സ്, ലെഗസി എന്നീ നാല് ഫെസ്റ്റിവൽ വാല്യൂസ് അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിക്കുന്നത്. അറിവിനെയും സർഗാത്മകയെയും ആഘോഷിക്കുന്ന റൊൻ്റിവ്യു വൈവിധ്യമേറിയ സെഷനുകളും മത്സരങ്ങളും കൊണ്ട് പ്രൌഢമാകും. സ്റ്റാർട്ടപ്പ് പിച്ചിംഗ്, ശാഇരി കലാം, ബ്രാൻഡിംഗ് കൊളോക്കിയം, കാലിഗ്രാഫിറ്റി, ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി, എ. ഐ പോളിസി മേക്കിങ്, മസ്അല സൊല്യൂഷൻ, റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, പ്രോംപ്റ്റ് ക്രിയേഷൻ, ഗ്ലോബൽ ദർസ്, ശറഹുൽ മുതൂൻ, ഹദീസ് മുസാബഖ, ഐഡിയൽ ഡയലോഗ് തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും. കോസ്‌മോ സാപിയൻ ആർടിസ്റ്റിക് എക്സ്പോ, എഡ്യൂ ലോഗിൻ, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, എക്സ്പേർട്ട് കോൺവോസ്, പ്രോ ചാറ്റ്, പാനൽ ഡിസ്കഷൻ, പാപ്പിറസ് പുസ്തക മേള, ഗ്രീൻ ഗ്രൈൻ കഫെ, കൾച്ചറൽ ഗാല തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഫ്ലാഗ് ഹോയ്സ്റ്റിംഗ് സംഗമത്തിൽ മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, അബൂ സ്വാലിഹ് സഖാഫി, സയ്യിദ് ഹാഷിം ജീലാനി നൂറാനി, ആസഫ് നൂറാനി വരപ്പാറ, നൗഫൽ നൂറാനി, അബൂബക്കർ നൂറാനി ഓമശ്ശേരി, സി. കെ അസീസ് ഹാജി, സലാം പൂനൂർ തുടങ്ങിയവർ സംബന്ധിച്ചു.